അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ഇന്ത്യക്കാര്‍ക്കെല്ലാം മാതൃകയും അഭിമാനവുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ചായവില്‍പ്പനയും ഹോട്ടല്‍ ജോലിയും അമേരിക്കന്‍ പ്രസിഡന്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു. എല്ലാവരും സ്നേഹിക്കുന്ന നേതാവെങ്കിലും മോദി കടുപ്പക്കാരനെന്നും ട്രംപ് പറഞ്ഞു. മോദിയുടെ ഭരണനേട്ടങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
‘യുഎസ് ഇന്ത്യയെ സ്നേഹിക്കുന്നു. യുഎസ് ഇന്ത്യയെ ബഹുമാനിക്കുന്നു. യുഎസ് എക്കാലത്തും ഇന്ത്യയുടെ നല്ല സുഹൃത്തായിരിക്കും. ഞങ്ങളുടെ ഹൃദയത്തിൽ ഇന്ത്യയ്ക്ക് എക്കാലത്തും സ്ഥാനമുണ്ടാകും. അഞ്ചു മാസം മുൻപ് ടെക്സസിലെ വലിയ സ്റ്റേഡിയത്തിൽ നിങ്ങളുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയെ യുഎസ് സ്വീകരിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ യുഎസ്സിനെ സ്വീകരിച്ചിരിക്കുന്നു’– നിറഞ്ഞ കയ്യടികള്‍ക്കിടെ ട്രംപ് പറഞ്ഞു. ഇത്രയേറെ വൈവിധ്യമുണ്ടായിട്ടും ഇന്ത്യ പുലര്‍ത്തുന്ന ഐക്യം ലോകത്തിന് പ്രചോദനമാണ്. ജനാധിപത്യം നിലനിര്‍ത്തിക്കൊണ്ട് ഇത്രയേറെ പുരോഗതി കൈവരിച്ച് മറ്റുരാജ്യങ്ങളില്ല. അമേരിക്കയിലെ ഇന്ത്യന്‍ പൗരാവലിയെ അഭിവാദ്യം ചെയ്ത് ട്രംപ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon