അഹമ്മദാബാദ്: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മെലനിയ ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം സബര്‍മതി ആശ്രമത്തിലെത്തി. സബര്‍മതി ആശ്രമത്തിലെത്തിയ ട്രംപും മെലാനിയയും മോദിയും രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തില്‍ മാലയണിയിച്ചു. ശേഷം ട്രംപും മെലാനിയയും ചര്‍ക്കയില്‍ നൂല്‍ നൂറ്റൂ.
തുടർന്ന് ഇവിടെ നിന്ന് പുറപ്പെട്ട ട്രംപും മോദിയും സംഘവും മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എത്തി. ഇവിടെ നടക്കുന്ന 'നമസ്‌തേ ട്രംപ്' പരിപാടിയില്‍ ഇരു നേതാക്കളും പങ്കെടുക്കും. ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിരുന്നു.
ഇവിടെ നടക്കുന്ന പരിപാടിക്ക് ശേഷം പ്രധാനമന്ത്രി നല്‍കുന്ന ഉച്ചവിരുന്നില്‍ പങ്കെടുക്കും. ശേഷം ട്രംപ് ആഗ്രയിലേക്കു പോകും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹല്‍ സന്ദര്‍ശിക്കും. വൈകീട്ട് ഡല്‍ഹിയിലെത്തും.
രാവിലെ 11.40ന് എയര്‍ ഫോഴ്സ് വണ്‍ വിമാനത്തില്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ട്രംപിനെ ആലിംഗനം ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon