ന്യൂഡല്‍ഹി: സോരാജ് നഗറില്‍ യുവാവ് കാമുകിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള ദേഷ്യത്തിലാണ് യുവാവ് ആക്രമണം നടത്തിയത്. സംഭവത്തില്‍ നിഷാന്ത് സൈനി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയുമായി ഇയാള്‍ എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവിന് ജോലി ഇല്ലാത്തതിനാല്‍ പെണ്‍കുട്ടി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയെ ചുറ്റികകൊണ്ട് നിരവധി തവണ തലയ്ക്ക് അടിക്കുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon