ads

banner

Monday, 14 January 2019

author photo

ബിലാസ്പുർ: പ്രാർത്ഥനയ്ക്കായി എത്തുന്ന വിശ്വാസികൾ പൂജാരിയുടെ കൈവശം നൽകി വിഗ്രഹത്തിനു അഥവാ ബിംബങ്ങൾക്ക് കാഴ്ചവെക്കുന്ന വസ്തുക്കളൊന്നും പൂജ ചെയ്യുന്ന ആളുടെ സ്വത്തല്ലെന്നും അവർക്ക് അതിൽ യാതൊരു വിധ അധികാരങ്ങളും ഇല്ലെന്നും അവയെല്ലാം വിഗ്രഹത്തിന്റെ സ്വത്താണെന്നും കോടതി നിരീക്ഷിച്ചു. ദൈവത്തിന്റെയും ഭക്തരുടെയും ഇടയിലുള്ള ഒരു ഇടനിലക്കാരൻ മാത്രമാണ് പൂജാരി അഥവാ തന്ത്രി ആ തന്ത്രിക്ക് വിഗ്രഹത്തിനു നൽകുന്ന ഒന്നിലും അവകാശമില്ല.

ഛത്തീസ്ഗഡിലെ മുങ്ങേറിയിൽ മുന്നൂറുവർഷം പഴക്കമുള്ള മഹാ മായാ മന്ദിർ തങ്ങളുടെ പൂർവികർ അവരുടെ സ്വത്തുക്കൾ ഉപയോഗിച്ച് തങ്ങളുടെ സ്വകാര്യ പരർത്ഥനയ്ക്കായി നിർമ്മിച്ച ക്ഷേത്രമാണെന്നും അതിലെ വിഗ്രഹത്തിൽ സമർപ്പിക്കപ്പെടുന്ന സ്വത്തിനു തങ്ങൾ അവകാശികളാണെന്നും കാണിച്ചു പൂജാരിമാർ നൽകിയ ഹര്ജിയാണ് ഹൈക്കോടതി തള്ളിയത്. ക്ഷേത്രത്തിലെ ട്രസ്റ്റിനെ നേരത്തെ ട്രയൽ കോടതിയുടെ നിർദേശ പ്രകാരം സസ്‌പെൻഡ് ചെയ്തിരുന്നു. ഈ കാലയളവിൽ ക്ഷേത്രത്തിൽ ലഭിച്ച വരുമാനത്തിൽ തങ്ങൾക്ക് അര്ഹതയുണ്ടെന്നായിരുന്നു പൂജാരിമാരുടെ വാദം. എന്നാൽ കോടതി അത് നിഷേധിക്കുകയും ആറ് ആഴ്ചകൾക്കുള്ളിൽ പുതിയ ട്രസ്റ്റ് രൂപീകരിക്കാൻ നിർദേശം നൽകുകയും ചെയ്തു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement