ads

banner

Monday, 14 January 2019

author photo

കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ കൈമാറിയ 13000 ത്തിലധികം വാട്സാപ്പ് ഗ്രൂപ്പുകളും, ഐഡികളും വാട്സാപ്പ് അടച്ചുപൂട്ടി. അശ്‌ളീല ചിത്രങ്ങൾ കൈമാറുന്ന ആളുകളുടെ വിവരങ്ങൾ അതാതു രാജ്യത്തെ അന്വേഷണ ഏജൻസികൾക്ക് കൈമാറിയതായും വിവരങ്ങൾ പുറത്തുവരുന്നു. 

ഇസ്രായേൽ ഗവണ്മെന്റിന്റെ കർശന നിർദേശത്തെ തുടർന്നാണ് നടപടി എങ്കിലും, ഇന്ത്യയിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ആയിരക്കണക്കിന് വാട്സാപ്പ് അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നു. നിരവധി അക്കൗണ്ടുകൾ  നിരീക്ഷണത്തിലാണ്. 

ഒരുകാരണവശാലും ചൈൽഡ് പോൺ പ്രോത്സാഹിപ്പിക്കില്ലെന്നും, ഇന്ത്യയിലേതുൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുമായി സഹകരിക്കുമെന്നും വാട്സാപ്പ് അറിയിച്ചു. ഏൻഡ് ടു ഏൻഡ് എൻക്രിപ്‌ഷനിൽ പ്രവർത്തിക്കുന്ന വാട്സാപ്പിലെ ഉപയോക്താക്കളുടെ വിവരങ്ങൾ വാട്സാപ്പ് ശേഖരിക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്യുന്നില്ല എങ്കിലും ഈ വിസയുമായി ബന്ധപ്പെട്ട വിദഗ്‌ധ എഞ്ചിനിയേർസ് വികസിപ്പിച്ചെടുത്ത പ്രത്യക ആപ്പ്ലിക്കേഷനിലൂടെയാണ് നിയമലംഘകരെ കണ്ടെത്തുന്നതെന്നും വാട്സാപ്പ് വ്യക്തമാക്കി

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement