മെൽബൺ: വിരമിക്കൽ പ്രഖ്യാപനം നടത്തി ഓസ്ട്രേലിയൻ ഓപ്പണിന് എത്തിയ ബ്രിട്ടീഷ് താരം ആൻഡി മറയ്ക്ക് കണ്ണീരോടെ മടക്കം. ഈ ടൂർണമെന്റോടുകൂടി ടെന്നിസിൽ നിന്നും വിരമിക്കുമെന്നു പ്രഖ്യാപനം നടത്തിയിരുന്ന മറെ ലോക 17ആം നമ്പർ താരം സ്പെയിനിന്റെ റോബർട്ടോ ബൗട്ടിസ്റ്റായോടാണ് പരാജയപ്പെട്ടത്.
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 6-4, 6-4, 6-7(5), 6-7(5), 6-2 എന്ന സ്കോറിലാണ് മറെ പരാജയം രുചിച്ചത്. വിടാതെ പിന്തുടരുന്ന പരിക്കുകൾ അലട്ടുന്നത് മൂലമാണ് മറെ കഴിഞ്ഞ ദിവസം കണ്ണീരോടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ആദ്യ രണ്ട് സെറ്റുകളും സ്വന്തമാക്കിയ സ്പാനിഷ് താരം വ്യക്തമായ ആധിപത്യം നേടിയെടുത്തു. മത്സരം പുരോഗമിക്കുംതോറും മറെ അവശനാകുന്നുണ്ടായിരുന്നു. ഒടുവിൽ അഞ്ചാം സെറ്റ് സ്വന്തമാക്കിയ സ്പാനിഷ് താരം വിജയം പിടിച്ചെടുക്കുകയായിരുന്നു.
ഒട്ടനവധി റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ച് ചേർത്ത താരമാണ് മറെ. 76 വർഷങ്ങൾക്ക് ശേഷം യു.എസ് ഓപ്പൺ കിരീടം നേടുന്ന ബ്രിട്ടീഷ് താരം എന്ന നേട്ടം മറെ കൈവരിച്ചത് 2012ലായിരുന്നു. ലണ്ടൻ ഒളിംപിക്സിൽ റോജർ ഫെഡററെ പരാജയപ്പെടുത്തി സ്വർണം നേടുകയും ചെയ്തിരുന്നു. 500 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് താരമെന്ന നേട്ടം 2015ലാണ് മറെ തന്റെ പേരിലാക്കിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon