സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ചിത്രം പേട്ട. ആഗോള ബോക്സ്‌ഓഫീസിൽ 100 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ. തമിഴിലെ പ്രമുഖ യുവസംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം നാല് ദിവസംകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. സൺ പിക്ചർസിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന് ഇന്ത്യൻ ബോസ്‌ഓഫീസിലും ആഗോള സെന്ററുകളിലും മികച്ച പ്രതികരണമാണ് കിട്ടികൊണ്ടിരിക്കുന്നത്.
തൃഷയും സിമ്രാനും നായികമാരായി എത്തുന്ന ചിത്രത്തിൽ
വിജയ് സേതുപതി, ബോബി സിംഹ, ശശികുമാർ തുടങ്ങിയവർ അണിനിരക്കുന്നുണ്ട്.
This post have 0 komentar
EmoticonEmoticon