ശബരിമല: മകരവിളക്കിന്റ ഒരുക്കങ്ങൾ പൂർത്തിയായതോടെ ഭക്തിസാന്ദ്രമായി സന്നിധാനം. പൊന്നമ്പലമേട്ടിലേക്കുള്ള കാഴ്ചകൾക്ക് തടസ്സമില്ലാതെ എല്ലായിടത്തും ഭക്തർ നിറഞ്ഞുകഴിഞ്ഞു. തിരുവാഭരണ ഘോഷയാത്ര ഇതിനോടകം സന്നിധാനത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്. തിരുവാഭരണം ചാർത്തി അയ്യപ്പന്റെ ദീപാരാധന ഉടൻ നടക്കും, തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. ഭക്തജന തിരക്കുമൂലം നിലക്കൽ ബേസ് ക്യാമ്പ് നിറഞ്ഞു കവിഞ്ഞു.
വൈകിട്ട് ആറരയോടെയാണ് ഘോഷയാത്ര ശബരീശ സന്നിധാനത്തേക്ക് എത്തിച്ചേർന്നത്. പമ്പയും സന്നിധാനവുമെല്ലാം പോലീസിന്റെ കൃത്യമായ നിരീക്ഷണത്തിലാണെന്നും 2000 പൊലീസുകാർ സന്നിധാനത്തിനും ശബരിപീഠത്തിനും ഇടയിൽ ഡ്യൂട്ടിക്കുണ്ടാകുമെന്നും ഐജി ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon