ads

banner

Monday, 14 January 2019

author photo

ന്യൂഡൽഹി: മുൻ ജെഎൻയു യൂണിയൻ നേതാവ് കനയ്യകുമാർ ഉൾപ്പെടെ 10 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച നടപടിയിൽ പ്രതികരണവുമായി കനയ്യകുമാർ രംഗത്ത്.
തനിക്കെതിരെ കുറ്റപത്രം സമർപ്പിച്ച മോദിജിക്കും പോലീസിനും നന്ദി പറയുന്നതായി അദ്ദേഹം പരിഹാസ സ്വരത്തിൽ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്നുവർഷം മുൻപ് നടന്ന സംഭവത്തിൽ ഇപ്പോൾ കുറ്റപത്രം സമർപ്പിച്ച നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ പരിപൂർണ വിശ്വാസമുണ്ടെന്നും കനയ്യ പറഞ്ഞു. 2016 കാലയളവിൽ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ സമയത്ത് സംഘടിപ്പിച്ച യോഗത്തിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് രാജ്യദ്രോഹ കുറ്റം ചുമത്തുന്നത്. 

രാജ്യദ്രോഹക്കുറ്റം, നിയമാനുസൃതമല്ലാതെ സംഘം ചേരൽ, കലാപമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കനയ്യകുമാറിനെ കൂടാതെ ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, എന്നിവർ ഉൾപ്പെടെ 10 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement