കണ്ണിറുക്കി താരമായി മാറിയ പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ പുറത്തിറങ്ങി. എന്നാല്‍ പതിവ് തെറ്റാത്ത സ്വീകരണമാണ് ഇക്കുറിയും പ്രിയയ്ക്ക് കിട്ടിയത്. ലൈക്കുകളേക്കാല് ഏറെ ഡിസ്ലൈക്കുകളാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇന്നലെ പുറത്തിറങ്ങിയ ടീസറിന് ഇതുവരെയുള്ളത് 2900 ലൈക്കും 12,000 ത്തിന് മേല്‍ ഡിസ്ലൈക്കും. ഗ്ലാമറസായി പ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ടീസറിന് ഇതിനോടകം 75,000 ത്തിന് മേല്‍ കാഴ്ച്ചക്കാരാണുള്ളത്.
സോഷ്യല്‍ മീഡിയയിലും ട്രോളുകളും സജീവമാണ്. അതേസമയം ആദ്യ സിനിമ ഇറങ്ങുന്നതിനും മുന്നേ ബോളിവുഡിലേക്ക് അവസരം ലഭിച്ച പ്രിയയെ അഭിനന്ദിക്കുന്നവരുടെ എണ്ണത്തിലും കുറവില്ല.
This post have 0 komentar
EmoticonEmoticon