മാണിക്യ മലരായ എന്ന ഗാനത്തിലൂടെ പ്രശസ്തയായ പ്രിയ പി. വാര്യർ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം 'ശ്രീദേവി ബംഗ്ലാവിന്റെ' ടീസർ പുറത്തിറങ്ങി. ഹോട്ട് ലുക്കിൽ ഗ്ലാമറസ് വേഷം ധരിച്ചാണ് പ്രിയ പ്രത്യക്ഷപ്പെടുന്നത്.
പ്രകാശ് വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രത്തിലാണ് പ്രിയ പി.വാര്യരുടെ അരങ്ങേറ്റം. മുംബൈയിൽ വച്ച് നടന്ന് പ്രത്യേക ചടങ്ങിലാണ് ടീസർ പുറത്തിറക്കിയത്. 70 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാർഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ലഹരി നുണഞ്ഞും പുക വലിച്ചും ഹോട്ടായി ഗ്ലാമറസായാണ് താരം ടീസറിൽ എത്തുന്നത്. ഇതിനകം തന്നെ പ്രിയ വാര്യരുടെ ഹോട്ട് ലുക്ക് ചർച്ചയായി കഴിഞ്ഞു. പ്രിയ ഉണ്ടെങ്കിലും ടീസറിന് ലൈക്കുകളെക്കാൾ ഡിസ്ലൈക്കുകളാണ് കൂടുതൽ കിട്ടിയിരിക്കുന്നത്. പുർണമായും ഇംഗ്ലണ്ടിൽ ഷൂട്ട് ചെയ്ത ചിത്രം ഏപ്രിലിലാണ് റിലീസ് ചെയ്യുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon