ads

banner

Monday, 14 January 2019

author photo

ന്യൂഡല്‍ഹി: രാജ്യത്തെ കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും നിരീക്ഷിക്കാൻ അനുമതി നൽകിയ കേന്ദ്രസർക്കാർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വ്യക്തിയുടെ സ്വകാര്യവിവരങ്ങൾ നിരീക്ഷിക്കാൻ വഴിയൊരുക്കുന്നതാണ് ഉത്തരവ്. ജനാധിപത്യവിരുദ്ധമായ ഈ ഉത്തരവ് റദ്ദാക്കണമെന്നവശ്യപ്പെട്ട് അഭിഭാഷകരായ മനോഹർ ലാൽ ശർമ്മ, അമിത് സാഹ്നി എന്നിവരാണ് ഹർജി നൽകിയത്. 

എന്നാല്‍ രാജ്യസുരക്ഷയ്ക്കായാണ് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വാദം. രാജ്യസുരക്ഷയ്ക്കായുള്ള നടപടി തുടരുമെന്നും ഉത്തരവിൽ ആശങ്ക വേണ്ടെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചിരുന്നു. എല്ലാ കമ്പ്യൂട്ടറും ഫോണും ചോര്‍ത്തില്ല, അതാതുകാലത്ത് രാജ്യസുരക്ഷ ഉറപ്പാക്കാൻ ചില ഏജൻസികളെ നിരീക്ഷണത്തിന് ചുമതലപ്പെടുത്താറുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.

പത്ത് ഏജൻസികൾക്കാണ് കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും നിരീക്ഷിക്കാനുള്ള അനുമതി നൽകി കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement