സൂര്യയെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സിനിമ എന്‍ജികെയുടെ ടീസര്‍ ഉടന്‍ പുറത്തിറങ്ങും.മാത്രമല്ല, സൂര്യയും സെല്‍വരാഘവനും ഒന്നിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. നന്ദ ഗോപാലന്‍ കുമാരന്‍ എന്നതിന്റെ ചുരുക്കെഴുത്തായിട്ടാണ് എന്‍ജികെ എന്ന പേര് വന്നിരിക്കുന്നത്. കഴിഞ്ഞ ദീപാവലിയ്ക്ക് മുന്നോടിയായി സിനിമ റിലീസിനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഷൂട്ടിംഗ് ബാക്കിയുള്ളതിനാല്‍ നീണ്ട് പോവുകയായിരുന്നു.എന്നാല്‍ എന്‍ജികെ ഉടന്‍ തന്നെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് നിലവില്‍ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി. സൂര്യയ്ക്കൊപ്പം സായി പല്ലവിയാണ് നായിക. ജഗപതി ബാബു, രാഹുല്‍ പ്രീത് സിംഗ്, ബാല സിംഗ് എന്നിവരാണ് മറ്റ് താരങ്ങള്‍. യുവന്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നിലവിലെ സൂചന പ്രകാരം മാര്‍ച്ചില്‍ സിനിമ തിയറ്ററുകളിലേക്ക് എത്തുന്നതാണ്.
This post have 0 komentar
EmoticonEmoticon