കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കൊച്ചി മരടിലെ നാല് ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന ഉത്തരവ് നടപ്പിലാക്കത്തില്‍ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി. മരട് മുന്‍സിപ്പാലിറ്റിയെ എതിര്‍ കക്ഷിയാക്കി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസെടുത്തത്. വെള്ളിയാഴ്ച കേസ് പരിഗണിക്കും. മെയ് എട്ടിനാണ് ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാന്‍ കോടതി ഉത്തരവിട്ടത്. ഒരു മാസത്തിനകം ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പിലാക്കിയിയിട്ടില്ല. ഇതിനുള്ള വിശദീകരണം മരട് മുന്‍സിപ്പാലിറ്റി കോടതിക്ക് നല്‍കേണ്ടി വരും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുള്‍പ്പെടെ നേരിടേണ്ടി വരും.
HomeUnlabelledമരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന ഉത്തരവ് നടപ്പിലാക്കത്തില്‍ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി
This post have 0 komentar
EmoticonEmoticon