തിരുവനന്തപുരം: ലോകമെങ്ങുമുളള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനത്തിന്‍റെയും പുരോഗതിയുടെയും പുതുവര്‍ഷം ആശംസിച്ചു.
പ്രളയം സൃഷ്ടിച്ച പ്രതിസന്ധിയെ മഹത്തായ കൂട്ടായ്മയിലൂടെ അതിജീവിച്ചാണ് കേരളം 2019 ലേക്ക് പ്രവേശിക്കുന്നത്. തകര്‍ന്ന കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുക എന്നതാണ് ഇനിയുളള വെല്ലുവിളി. ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെ പുനര്‍നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കാനാവുമെന്ന് സര്‍ക്കാരിന് ആത്മവിശ്വാസമുണ്ട്.
മതനിരപേക്ഷതയ്ക്കും ഫെഡറലിസത്തിനും ഭരണഘടനാമൂല്യങ്ങള്‍ക്കും എതിരെ വലിയ വെല്ലുവിളിയുണ്ടായ വര്‍ഷമാണ് കടന്നു പോയത്. മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുളള പോരാട്ടം ശക്തമായി തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
This post have 0 komentar
EmoticonEmoticon