മുസാഫര്‍പൂര്‍: രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഉപാധി മികച്ചവിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കുകയാണെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അഭിപ്രായപ്പെട്ടു. ബീഹാറിലെ മുസാഫര്‍പൂരിലെ ഔരു പരിപാടിയില്‍ പങ്കെടുത്തു കൊണ്ടാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്.
മികച്ച വിദ്യാഭ്യാസമാണ് എല്ലാത്തിനുമുള്ള പരിഹാരം. ജനസംഖ്യ കുറക്കാനും കുടുംബാസൂത്രണം നടപ്പിലാക്കാനും മികച്ച വിദ്യാഭ്യാസം കൊണ്ടു സാധിക്കും. നല്ല വിദ്യാഭ്യാസം ഉള്ളവര്‍ക്ക് കുട്ടികള്‍ കുറവായിരിക്കുമെന്നും മറിച്ച് വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്തില ഏറ്റവും ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2024 ആകുമ്പോഴേക്കും ജനസംഖ്യയുടെ കാര്യത്തില്‍ രാജ്യം ചൈനയെ കടത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2050 ഓടെ ഇന്ത്യയുടെ ജനസംഖ്യ 173 കോടി ആകുമെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon