ads

banner

Wednesday, 16 January 2019

author photo

ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് മാറ്റി വച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പണിമുടക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഗതാഗതസെക്രട്ടറി ഡ്യൂട്ടി പരിഷ്കരണത്തിലെ അശാസ്ത്രീയത പരിഹരിക്കാൻ നൽകിയ റിപ്പോർട്ട് ഈ മാസം 21-നകം നടപ്പിലാക്കും. 30-നകം ശമ്പളപരിഷ്കരണചർച്ച നടത്തുമെന്നും ഗതാഗതമന്ത്രി ഉറപ്പ് നൽകിയെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ നിയമപരമായ പരിധിയ്ക്കുള്ളിൽ വച്ച് ശ്രമിക്കുമെന്നും യൂണിയനുകൾ പറഞ്ഞു.

ഇന്നു രാവിലെ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടും വരെ സമരവുമായി മുന്നോട്ടു പോകുമെന്ന നിലപാടിലായിരുന്നു ചർച്ചയ്ക്ക് ശേഷം യൂണിയന്‍ നേതാക്കള്‍. 

അതേസമയം, സമരത്തിനെതിരെ ഹൈക്കോടതി വിമര്‍ശനവുമായി രംഗത്തെത്തി. സമരവുമായി യോജിക്കാനാകില്ല, കെ.എസ്.ആര്‍.ടി.സി പൊതുഗതാഗത സംവിധാനമാണെന്ന കാര്യം ഓര്‍മ്മവേണമെന്നും കോടതി വ്യക്തമാക്കി. സമരം ചെയ്യാന്‍ അവകാശമുള്ളതുപോലെ അത് നിയന്ത്രിക്കാനും അവകാശമുണ്ടെന്നും കോടതി പറഞ്ഞു. അനുരഞ്ജന ചര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ ഉച്ചക്ക് അറിയിക്കണമെന്നും കോടതി പറഞ്ഞിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement