തിരുവനന്തപുരം: നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ച കേസില്‍ കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു.ഉപാധികളില്ലാതെയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കേസില്‍ ഡിസംബര്‍ അഞ്ചിന് ഹാജരാകണമെന്നും കോടതി സുരേന്ദ്രനോട് ആവശ്യപ്പെട്ടു.
നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പിനിടെ ബിജെപിയുടെ പ്രചാരണവാഹനം അന്നത്തെ തഹസില്‍ദാര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവര്‍ത്തകര്‍ തഹസില്‍ദാരെ ഉപരോധിച്ചിരുന്നുവെന്നാണ് കേസ്.
ജാമ്യം അനുവദിച്ചെങ്കിലും സുരേന്ദ്രന് ജയിലിന് പുറത്തിറങ്ങാന്‍ കഴിയില്ല. ചിത്തിര ആട്ടവിശേഷത്തിനിടെ സ്ത്രീയെ ആക്രമിച്ച കേസ് അടക്കം ആറ് കേസുകള്‍ കൂടിയുള്ളതിനാലാണ് ജയില്‍മോചനം സാധ്യമല്ലാത്തത്.
This post have 0 komentar
EmoticonEmoticon