ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സായുധസേനാ വിഭാഗമായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ(എന്‍എസ്ജി) 80 അംഗങ്ങള്‍ക്ക് കഴിഞ്ഞ ആറുമാസമായി ജോലിയില്ല. തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകള്‍ക്കെന്ന പേരില്‍ ആറു മാസമായി ഇവര്‍ കശ്മീരിലാണ്. എന്നാല്‍ എന്താണ് തങ്ങളുടെ ദൗത്യമെന്നോ ഉത്തരവാദിത്വമെന്നോ ഇവര്‍ക്ക് അറിയില്ല.
ആറു മാസത്തിനുള്ളില്‍ ഒരു തവണ പോലും എന്‍എസ്ജിയുടെ സേവനം തീവ്രവാദ വേട്ടയില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.ഇത് സംബന്ധിച്ച വ്യക്തതയ്ക്ക് വേണ്ടി പലതവണ ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു കഴിഞ്ഞു എന്‍എസ്ജി അധികൃതര്‍. പോലീസിനും ചില സൈനിക വിഭാഗങ്ങള്‍ക്കും പരിശീലനം നല്‍കലാണ് 80 അംഗ കമാന്റോകളുടെ ഇപ്പോഴത്തെ ജോലി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇവരെ കശ്മീരിലെത്തിച്ചത്.കശ്മീര്‍ താഴ്വരകളിലെ ജനനിബിഡമായ പ്രദേശങ്ങളില്‍ തുടരെ തുടരെയുണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങളില്‍ നിരവധി സൈനികര്‍ കൊല്ലപ്പെടുന്ന സാഹചര്യംകണക്കിലെടുത്തായിരുന്നു ഈ നടപടി. സാഹസികമായ നീക്കങ്ങളില്‍ കമാന്‍ഡോകളുടെ സേവനം ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ചട്ടങ്ങളെല്ലാം പാലിച്ചുകൊണ്ടുള്ള
ഈ നീക്കത്തില്‍ ആഭ്യന്തരമന്ത്രാലയം പോലും ഇടപെട്ടിരുന്നില്ല.
ചരിത്രത്തിലെ ഏറ്റവു കൂടുതല്‍ തീവ്രവാദി ഏറ്റുമുട്ടലുകളാണ് താഴ്വരയില്‍ ഇപ്പോള്‍ ഉണ്ടാകുന്നത്. ഈ സമയത്തും എന്‍എസ്ജി കമാന്റോകളുടെ സാന്നിധ്യം ഉപയോഗപ്പെടുത്തുന്നില്ല എന്നത് കൂടുകല്‍ ആശങ്കയുളവാക്കുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon