മുബൈ:ഇമ്രാന്‍ ഹഷ്മിന്റെ മകന്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികത്സയിലായിരുന്നു.2014 ലാണ് നാല് വയസ്സുകാരനായ അയാന്‍ ഹഷ്മിയില്‍ ഡോക്ടര്‍ അര്‍ബുദം കണ്ടെത്തുന്നത്. അഞ്ച് വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷം അസുഖത്തില്‍ നിന്നും പൂര്‍ണമായി മോചിതനായിരിക്കുകയാണ് അയാനിപ്പോള്‍. ഈ സന്തോഷ വാര്‍ത്ത ഇമ്രാന്‍ ഹഷ്മി തന്നെയാണ് ആരാധകരുമായി പങ്കുവയ്ച്ചത്.
Today, 5 years after his diagnosis Ayaan has been declared cancer free. It has been quite a journey. Thank you for all your prayers and wishes. Love and prayers for all the cancer fighters out there, hope and belief goes a long way. You can WIN this battle !!! #thekissoflife pic.twitter.com/sp3gySFjbS
— WHY Emraan Hashmi (@emraanhashmi) January 14, 2019
അയാന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞാനും ഭാര്യ പര്‍വീണും തര്‍ന്നുപോയിരുന്നു. എന്നാല്‍ ധൈര്യം സംഭരിക്കേണ്ടത് അനിവാര്യമായിരുന്നു.ഞങ്ങളുടെ ആത്മവിശ്വാസം കുടുംബാംഗങ്ങളിലേക്കും പകര്‍ന്നു.അര്‍ബുദ രോഗബാധിതനായ മകന്റെ ജീവിതത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും വിവരിക്കുന്ന ഒരു പുസ്തകം ഇമ്രാന്‍ ഹഷ്മി പുറത്തിറക്കിയിരുന്നു.
'ദ കിസ്സ് ഓഫ് ലൗ' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം രചിക്കാന്‍ ഇമ്രാന്‍ ഹഷ്മിയെ സഹായിച്ചത് യുവ എഴുത്തുകാരന്‍ ബിലാല്‍ സിദ്ദിഖിയായിരുന്നു.അര്‍ബുദ ബാധിതരായവര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രചോദനമേകാനാണ് താന്‍ പുസ്തകം രചിച്ചതെന്നും ഇമ്രാന്‍ ഹഷ്മി പറയുന്നു.എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും സ്നേഹത്തിനും നന്ദിയുണ്ടെന്നും അര്‍ബുദത്തോട് പോരാടുന്ന എല്ലാവര്‍ക്കും പ്രാര്‍ഥനകള്‍ നേരുന്നുവെന്നും ഇമ്രാന്‍ ഹഷ്മി പങ്കുവെച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon