ദുബായ്:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനത്തിനോടനുബന്ധിച്ച് തയ്യാറാക്കിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.അമേരിക്കയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോഡയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ്‌സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന പൊതുപരിപാടിയില്‍ ജനുവരി 11 വെള്ളിയാഴ്ചയാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.rginuae.com എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.
പ്രവേശനം സൗജന്യമായിരിക്കും. 25,000 പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ രാഹുലിന്റെ പ്രഭാഷണം കേള്‍ക്കാന്‍ സ്ഥലസൗകര്യമുണ്ടാവുക. വൈകുന്നേരം നാല് മണി മുതല്‍ രാത്രി എട്ട് മണി വരെയായിരിക്കും പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon