പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ത്ന്തരിയുടെ വിശദീകരണം ലഭിച്ചതിനു ശേഷം മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല തന്ത്രിയെ നിയമിച്ച ദേവസ്വം ബോര്‍ഡിന് അദ്ദേഹത്തെ മാറ്റാനുള്ള അധികാരവുമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടഅടച്ച തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്. പതിനഞ്ചു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ആവശ്യപ്പെട്ടത്.
ബിന്ദു കനകദുര്‍ഗ എന്നീ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചു എന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നടയടച്ച് ശുദ്ധികലശം നടത്താന്‍ തന്ത്രി കണ്ഠരര് രാജീവര് നിര്‍ദേശം നല്‍കിയത്. ഇതിനെതിരെ ദേവസ്വം ബോര്‍ഡും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും രംഗത്തെത്തിയിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon