കണ്ണൂരിലെ കൊളവല്ലൂരിൽ വീണ്ടും ആയുധശേഖരം കണ്ടെത്തി. മൂന്ന് നാടൻ ബോബ് , ഒരു സ്റ്റീൽ ബോംബ് , രണ്ട് വാള് , 18 ചെറിയ ഇരുമ്പുവടികൾ എന്നിവയാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൊളവല്ലൂരിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വീണ്ടും ആയുധശേഖരം കണ്ടെത്തിയത്.
പൊലീസിന് നേരെ അക്രമണവും, വീടുകൾക്ക് നേരെ ബോംബേറും നടന്ന മേഖലയാണ് കൊളവല്ലൂർ. ഇന്നലെ ചേരിക്കലിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് 20 നാടൻ ബോംബുകൾ പിടികൂടിയത്. കല്ലു വെട്ടിയ കുഴിയിൽ ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ബോംബുകൾ.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon