കോട്ടയം: കെവിന്‍ കേസ് ഫെബ്രുവരി ഒന്നിന് കോട്ടയം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വീണ്ടും പരിഗണിക്കും. വാഹനം വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രതികളുടെ അപേക്ഷയിന്മേല്‍ ആണ് വാദം. കസ്റ്റഡിയിലുള്ള രണ്ടുവാഹനങ്ങള്‍ വിട്ടു നല്‍കണമെന്ന് പ്രതിഭാഗം ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു.
മുഖ്യ തെളിവായി പരിഗണിച്ച് വാഹനം വിട്ടു നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത മൂന്ന് കാറുകളില്‍ ഒരെണ്ണം നേരത്തെ വിട്ട് നല്‍കിയിരുന്നു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്ന ഏഴാം തീയതി മുഴുവന്‍ പ്രതികളെയും ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചു.
കെവിന്‍ കൊലക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയിലാവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടാണ് കേസ് ദുരഭിമാനക്കൊലയായി കണക്കാക്കാന്‍ കോടതി ഉത്തരവിട്ടത്.
കേരളത്തിലാദ്യമായാണ് ദുരഭിമാനക്കൊലയെന്ന് കണക്കാക്കി ഒരു കൊലക്കേസില്‍ വിചാരണ തുടങ്ങുന്നത്.
This post have 0 komentar
EmoticonEmoticon