തുറവൂര്‍: അജ്ഞാത വാഹനമിടിച്ചു ബൈക്കില്‍ വീട്ടിലേക്കുപോയ സഹോദരങ്ങള്‍ മരിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് തൈക്കല്‍ വെളിയില്‍പറമ്ബില്‍ വീട്ടില്‍ ദാസന്റെയും ശോഭയുടെയും മക്കളായ അജേഷ് (37) അനീഷ് (35) എന്നിവരാണ് മരിച്ചത്.
ദേശീയപാതയില്‍ തങ്കി ബിഷപ്പ് മൂര്‍ സ്‌കൂളിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ വ്യാഴാഴ്ച 3.45-നാണ് അപകടം. ഹോട്ടല്‍ ഷെഫുമാരാണ് ഇരുവരും.
കോഴിക്കോട്ടെ ജോലി സ്ഥലത്തു നിന്ന് ട്രെയിനില്‍ എറണാകുളത്തെത്തിയ അനീഷിനെയും കൂട്ടി അജേഷ് വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്. റോഡരികില്‍ വീണു കിടന്ന ഇരുവരെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon