ആമ്പിളയായിറുന്താ ബസെ തൊടുടാ പാപ്പോം...! ഹർത്താലിനിടെ കെഎസ്ആർടിസിക്ക് നേരെ ആക്രമണം നടത്താനെത്തിയ സങ്കികൾക്കെതിരെ മാസ് ഡയലോഗുമായി തമിഴ്നാട് പോലീസ്.ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നൂറ് കണക്കിന് കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.
തമിഴ്നാട്-കേരള അതിര്‍ത്തിയിലെ കളിയിക്കാവിളയിൽ കെഎസ്ആര്‍ടിസി ബസ് തടയാനെത്തിയ ഹര്‍ത്താൽ അനുകൂലികളെ വെല്ലുവിളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.‘വണ്ടിയെ തൊടുന്നോടാ? ധൈര്യമുണ്ടെങ്കില്‍ വണ്ടിയില്‍ തൊട്ടു നോക്കെടാ’ എന്നദ്ദേഹം വെല്ലുവിളിക്കുകയാണ്. വണ്ടി അടിച്ചുതകര്‍ക്കും എന്നു പറയുമ്പോള്‍ ആണ്‍കുട്ടിയാണെങ്കില്‍ വണ്ടിയില്‍ തൊട്ടുനോക്കെടാ എന്ന് ക്ഷുഭിതനായി അദ്ദേഹം പറയുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ ഒറ്റയ്ക്കാണ് എസ്‌ഐ നേരിടുന്നത്.
വ്യാഴാഴ്ച നടന്ന ഹര്‍ത്താലില്‍ വ്യാപകമായ അക്രമങ്ങളും നാശനഷ്ടങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൂറ് കണക്കിന് ബസുകള്‍ തകര്‍ക്കപ്പെട്ടുവെന്നും ഇതുവഴി 3.35 കോടി രൂപയുടെ നഷ്ടമാണ് രണ്ടു ദിവസങ്ങള്‍ക്കിടയില്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്.സംസ്ഥാനത്തുണ്ടായ വ്യാപക അക്രമങ്ങളില്‍ 559 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 745 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 638 പേരെ കരുതല്‍ തടങ്കലിലാക്കി. പലയിടത്തും ആര്‍എസ്എസ്-ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഏറ്റമുട്ടി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ പലയിടത്തും വ്യാപാരികളും ജനങ്ങളും നേരിട്ട് തന്നെ എതിര്‍ത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon