ന്യൂഡല്‍ഹി: ദ്വിദിന പണിമുടക്കിന്റെ ഭാഗമായി സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തില്‍ ഇന്ന് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴില്‍ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തുന്ന പണിമുടക്ക് ഇന്നലെ ഉത്തരേന്ത്യയില്‍ ഭാഗികമായിരുന്നു. റോഡ‌്, റെയില്‍ ഗതാഗതവും നിര്‍മാണ-വ്യാവസായിക മേഖലകളും മറ്റിതര തൊഴില്‍ മേഖലകളും സ‌്തംഭിച്ചു.
രാജ്യവ്യാപകമായി വ്യവസായമേഖലയില്‍ പണിമുടക്ക‌് പ്രതിഫലിച്ചു. ഡല്‍ഹിയിലും ചെന്നൈയിലും വിവിധയിടങ്ങളില്‍ തൊഴിലാളി സംഘടനകള്‍ പ്രകടനം നടത്തി. വാഹനങ്ങള്‍ ഓടി. കൊല്‍ക്കത്തയില്‍ സമരക്കാര്‍ ട്രെയിന്‍, റോഡ് ഗതാഗതം സ്തംഭിപ്പിച്ചു. പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ബംഗാളിലെ അസന്‍സോളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് -സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
കേരളത്തില്‍ ശബരിമല സര്‍വീസ‌് ഒഴികെ കെഎസ‌്‌ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ‌് നടത്തിയില്ല. ഓട്ടോ--ടാക‌്സി മേഖല പൂര്‍ണമായും സ‌്തംഭിച്ചു. കോണ്‍ട്രാക്ട‌് വാഹനങ്ങളും സര്‍വീസ‌് നടത്തിയില്ല.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കരാര്‍ തൊഴിലാളികള്‍ പണിമുടക്കിയതോടെ വിമാന സര്‍വീസുകള്‍ മുടങ്ങി. പണിമുടക്കിന‌് ഐക്യദാര്‍ഢ്യവുമായി ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റിനുമുന്നില്‍ ധര്‍ണ നടത്തി.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി അടക്കമുള്ള സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ ബാങ്കിങ്, ഇന്‍ഷുറന്‍സ്, അധ്യാപക സംഘടനകളും കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരുടെ സംഘടനകളും പങ്കെടുക്കുന്നുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon