ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കും. കോൺഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ ബില്ല് രാജ്യസഭയിലും പാസായേക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നഷ്ടപ്പെട്ട മുന്നോക്ക വോട്ടുകൾ വീണ്ടെടുക്കാനാണ് ബില്‍ പാസാക്കുന്നത് എന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസും സിപിഎമ്മും അടക്കം പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് സാമ്ബത്തിക സംവരണ ബില്‍ ലോക്സഭ പാസാക്കിയത്. ബില്ലിനെ 323 പേര് അനുകൂലിച്ചപ്പോള്‍ മുസ്ലിം ലീഗിന്റെ അംഗമുള്‍പ്പെടെ മൂന്നു പേര് മാത്രമാണ് എതിര്‍ത്തത്.
ബില്ലിനെ ശക്തമായി എതിര്‍ത്ത അണ്ണാഡിംഎംകെ ബഹിഷ്ക്കരിച്ചതോടെ കാര്യമായ എതിര്‍പ്പില്ലാതെ ബില്‍ പാസായി. ഭരണഘടനാ ഭേദഗതിയായതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരിക്കെ വലിയ ഭൂരിപക്ഷത്തിലാണ് ബില്‍ പാസായത്.
മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ളതാണ് ബില്‍. കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് തൊട്ടു പിന്നാലെയാണ് ബില്‍ ലോക്സഭയില്‍ എത്തിയത്. സാമൂഹികനീതി മന്ത്രി തവര്‍ചന്ദ് ഗെലോട്ടാണ് ബില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 15, 16 അനുഛേദത്തില്‍ മാറ്റം വരുത്തി മുന്നോക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനാണ് നീക്കം.
124-ാമത് ഭരണഘടന ഭേദഗതി ബില്‍ 2019 എന്നാണ് ബില്ലിന്റെ പേര്. 2005ലെ 95-ാമത് ഭേദഗതി നിയമത്തില്‍ വീണ്ടും ഭേദഗതി വരുത്തുകയാണ് ബില്‍ ഉദ്ദേശിക്കുന്നത്. ഭരണഘടനയുടെ 15-ാം അനുച്ഛേദം അഞ്ചാം ഉപവകുപ്പ് അനുസരിച്ച് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്ന ഏതു വിഭാഗത്തിനും ഉന്നമനത്തിന് വേണ്ടി പുതിയ ഭേദഗതികള്‍ കൊണ്ടു വരാം എന്ന വകുപ്പിന്റെ അടിസ്ഥാനത്തിലാണ് പുതി ഭേദഗതി ബില്‍ കൊണ്ടു വന്നിരിക്കുന്നത്. ഭരണഘടനയുടെ 16-ാം അനുച്ഛേദത്തിന്റെ നാലാം ഉപവകുപ്പില്‍ ഏതു പിന്നോക്ക അവസ്ഥയിലുള്ള ഏതു വിഭാഗത്തിനും മതിയായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ വേണ്ടി നിയമഭേദഗതി ചെയ്യാമെന്ന വകുപ്പും ഇതിന് അടിസ്ഥാനമാക്കിയിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon