തിരുവനന്തപുരം: സ്വകാര്യ മുതല്‍ നശിപ്പിക്കുന്നത് തടയാനുള്ള ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഹര്‍ത്താല്‍, വര്‍ഗീയ ദ്രുവീകരണം ഉള്‍പ്പെടെ സൃഷ്ടിക്കുന്ന അക്രമങ്ങള്‍ ശക്തമായി നേരിടുന്നതാണ് നിയമം. സ്വകാര്യ സ്വത്തുക്കള്‍ക്ക് നേരെ അക്രമം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും സ്വത്തുക്കള്‍ കണ്ട് കെട്ടലും പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നു.
കഴിഞ്ഞ ദിവസത്തെ ശബരിമല കര്‍മസമിതിബിജെപി ഹര്‍ത്താലിലും വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ക്കും നേരേ വ്യാപക അക്രമം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ മന്ത്രിസഭ അംഗീകരിച്ച സഹകരണ ഭേദഗതി ഓര്‍ഡിനന്‍സിനും ഗവര്‍ണര്‍ അംഗീകാരം നല്‍കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon