അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തില്‍ ചെന്ന് ബി.ജെ.പിയെ കടന്നാക്രമിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി. എന്‍.ഡി.എ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങളും എല്ലാവരുടെയും ബാങ്ക് അക്കൌണ്ടിലെത്തുമെന്ന് പറഞ്ഞ 15 ലക്ഷവും സ്ത്രീ സുരക്ഷയും എവിടെയെന്ന് പ്രിയങ്ക ചോദിച്ചു.
പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് ഗാന്ധിനഗറില്‍ നടന്ന ജയ് ജവാന്‍ ജയ് കിസാന്‍ റാലിയെ പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്തത്. രാജ്യത്താകമാനം വെറുപ്പ് പടര്‍ന്നിരിക്കുകയാണെന്ന് പറഞ്ഞ പ്രിയങ്ക വോട്ട് മാറ്റത്തിനുള്ള ആയുധമാണെന്ന് ഓര്‍മിപ്പിച്ചു. യഥാര്‍ഥ വിഷയങ്ങളുയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്തശേഷം ആദ്യമാണ് പ്രിയങ്ക ഗാന്ധി പൊതു പരിപാടിക്ക് എത്തിയത്.
This post have 0 komentar
EmoticonEmoticon