എറണാകുളത്ത് വെച്ച് നടന്ന ആർപ്പോ ആർത്തവം പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവസാന നിമിഷം പിൻമാറിയതിനെയും ശബരിമല വിഷയത്തിലെ നിലപാടിനെയും വിമർശിച്ച് കെ മുരളീധരൻ. പിണറായി ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുക്കാതിരുന്നത് തീവ്ര നിലപാടുള്ളവർ പരിപാടിയിൽ ഉണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് അനുസരിച്ചാണ്. ആ പരിപാടിയിൽ ബിന്ദുവും കനകദുര്‍ഗയും ഉണ്ടായിരുന്നു. അവരെയാണ് സർക്കാർ രാത്രിയിൽ ശബരിമലയിൽ കൊണ്ടുപോയത്.
അതേ തീവ്രസ്വഭാവം ഉള്ളവരെയാണ് ദിവസങ്ങളോളം പൊലീസ് കസ്റ്റഡിയിൽ വച്ചത്. തീവ്ര നിലപാടുള്ളവരെ ശബരിമലയിൽ കൊണ്ടുപോയ പിണറായി മാപ്പ് പറയണമെന്നും മുരളീധരന്‍ പറഞ്ഞു.
This post have 0 komentar
EmoticonEmoticon