പ്രശസ്ത ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ടെലിവിഷൻ പരിപാടിയിൽ സ്‌ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർദിക് പാണ്ഡ്യയും കെ.എൽ. രാഹുലും സംഭവത്തിൽ നിരുപാധികം മാപ്പ് പറഞ്ഞു. മാപ്പ് പറഞ്ഞെങ്കിലും തുടരന്വേഷണത്തിന് ഒാംബുഡ്സ്മാനെ നിയമിക്കാനായി പ്രത്യേക ജനറൽ മീറ്റിങ് വിളിക്കണമെന്ന് ബി.സി.സി.ഐ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
വിനോദ് റായ്യുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ഭൂരിപക്ഷം പേരുടെയും ആവശ്യം. ഇരുവരുടെയും കരിയറിന് വിലങ്ങ് തടിയാകാത്തവിധം നടപടിയെടുക്കാനാണ് ബി.സി.സി.ഐ തീരുമാനിച്ചിട്ടുള്ളതെന്ന് ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായ് അറിയിച്ചു.
ഇൗ മാസം ആറിന് ‘സ്റ്റാർ വേൾഡ്’ ചാനൽ പുറത്തുവിട്ട കോഫി വിത്ത് കരൺ’ പരിപാടിയിലായിരുന്നു വിവാദ പരാമർശങ്ങൾ. വ്യക്തി, കുടുംബ വിശേഷങ്ങളും സ്ത്രീവിഷയങ്ങളെയും കുറിച്ചുള്ള സംസാരമാണ് അതിരുവിട്ടത്.
This post have 0 komentar
EmoticonEmoticon