തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്കിലെ പൊലീസുകാർക്ക് പഴയ പൊലീസ് ക്വാർട്ടേഴ്സ് വിട്ടൊഴിഞ്ഞ് കുടുംബസമേതം താമസിക്കാനായി പണിത പുതിയ പൊലീസ് ക്വാട്ടേഴ്സ് അനുവദിച്ചത് യാതൊരു വിധ മാനദണ്ഡവും പാലിക്കാതെ.
നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷന് സമീപത്തായി നേരത്തേയുണ്ടായിരുന്ന പൊലീസ് ക്വാട്ടേഴ്സ് ജീർണിച്ച് ദ്രവിച്ച് പഴകിയതിനെ തുടർന്നാണ് 1998ൽ പുതിയ പൊലീസ് ക്വാർട്ടേഴ്സ് പണിയാൻ സർക്കാർ ഉത്തരവിട്ടത്. തുടർന്ന് നെയ്യാറ്റിൻകര എ.ആർ.ക്യാമ്പ് പരിസരത്ത് മുപ്പത്തിയഞ്ച് കുടുംബങ്ങൾക്ക് താമസിക്കാനായി പുതിയ പൊലീസ് ക്വാർട്ടേഴ്സ് പണിതു. എന്നാൽ ബഹുനില കെട്ടിടം പണി പൂർത്തിയായിട്ടും ജലവിതരണവും ഇല്കട്രിക് ജോലികളും പൂർത്തിയാക്കാത്തതിനാൽ ക്വാർട്ടേഴ്സ് ഉദ്ഘാടനം നീണ്ടു പോയി.
താലൂക്ക് ജൂറിസ്ഡിക്ഷനിൽ ജോലി ചെയ്യുന്ന പൊലീസുകാരും കുടുംബവും പഴകി ദ്രവിച്ച കെട്ടിടത്തിൽ ടാർപ്പാളിനും ഒാലയും കൊണ്ട് ചോർച്ച തടഞ്ഞ് കഴിഞ്ഞിട്ടും പുതിയ കെട്ടിടം തുറന്നു നൽകാത്തതിൽ പ്രതിഷേധം നിലനിൽക്കേയാണ് ഇപ്പോൾ അപേക്ഷകരുടെ സീനിയോരിറ്റി ലംഘിച്ചും ഫ്ലാറ്റ് അനുവദിക്കുന്നതിൽ മാനദണ്ഡം പാലിക്കാതെയും താമസക്കാർക്കായി ഫ്ലാറ്റ് അനുവദിച്ചിരിക്കുന്നതത്രേ.
മുൻഗണനാക്രമം പാലിക്കണം
പുതിയ പൊലീസ് ക്വാർട്ടേഴ്സിനായി അപേക്ഷിച്ചവരുടെ മുൻഗണനാ ക്രമം പാലിച്ച് മാത്രമേ ക്വാർട്ടേഴ്സ് അനുവദിക്കാൻ പാടുള്ളുവെന്നാണ് പൊലീസുകാരുടെ ആവശ്യം. വകുപ്പ് തല പെരുമാറ്റ ച്ചട്ടം നിലവിലുള്ളതിനാൽ പരാതിയുമായി മുന്നോട്ടു പോകുവാൻ അപേക്ഷകരായ പൊലീസുകാർ മുന്നോട്ടു വരുന്നില്ല. പക്ഷെ സ്വജനപക്ഷപാതവും മേലുദ്യോഗസ്ഥന്മാരെ പ്രീതിപ്പെടുത്തലും മാത്രമാണ് പുതിയ ക്വാർട്ടേഴ്സ് അനുവദിക്കുന്നതിലെ മുൻഗണനാ ക്രമമെന്ന് പൊലീസുകാർ പരാതിപ്പെടുന്നു.
നീതിപാലകർക്കും വേണം നീതി
ഏതിനും നാട്ടിലെ ക്രമസമാധാനം കാത്തുസൂക്ഷിക്കുന്ന നീതിപാലകർക്കും കുടംബസമേതം താമസിക്കുന്ന കാര്യത്തിൽ നീതി ഉറപ്പാക്കണമെന്നാണ് പൊലീസുകാരുടെ ആവശ്യം. ഇപ്പോൾ പഴ യ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പൊലീസ് കുടംബങ്ങൾ 35 ആണ്. പുതുതായി പണിത ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കാൻ അനുമതി ലഭിച്ചത് 17 കുടുംബങ്ങൾക്കാണ്. ബാക്കി 18 കുടുംബങ്ങൾക്ക് ഇനി പുതിയ താമസ സ്ഥലം ലഭിക്കണമെങ്കിൽ വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon