കോട്ടയം:സഭാ തര്‍ക്കത്തില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ. പള്ളിത്തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കാത്തതിലെ പ്രതിഷേധം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിത്തര്‍ക്കത്തില്‍ സഭ ഒറ്റക്കെട്ടായി നില്‍ക്കും. ഇന്നു നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ രാത്രി മുതല്‍ റിലേ നിരാഹാരം നടത്തും. സഭയിലെ മെത്രാന്‍മാരും മാനേജിങ് കമ്മിറ്റി അംഗങ്ങളും നിരാഹാരത്തില്‍ പങ്കെടുക്കുമെന്നും സഭാ നേതൃത്വം അറിയിച്ചു.
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിയില്‍ കുര്‍ബാന നടത്താന്‍ ശനിയാഴ്ച പൊലീസ് സഹായം തേടിയിരുന്നു. പള്ളിയില്‍ നിന്ന് തല്‍ക്കാലം മടങ്ങിപ്പോകാന്‍ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ തയ്യാറായതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് തല്‍ക്കാലം അയവുവന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon