ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ചരക്ക് വിമാനം നിലത്തിറക്കുന്നതിനിടെ കെട്ടിടത്തിലിടിച്ച് തകർന്ന് 15 പേർ മരിച്ചു. ഫ്ലൈറ്റ് എഞ്ചിനീയർ പരിക്കുകളോടെ രക്ഷപ്പെട്ടു. ബോയിങ് 707 എന്ന വിമാനമാണ് തകർന്നത്. ടെഹ്റാൻ പ്രാദേശിക സമയം രാവിലെ 8.30നാണ് ദുരന്തമുണ്ടായത്.
കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നിന്ന് ഇറച്ചിയുമായി വന്ന വിമാനമാണ് അപകടത്തിൽപെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനം നിർത്തുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി സമീപത്തുള്ള കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു.
വിമാനം ആരുടെ ഉടമസ്ഥതയിലാണെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. വിമാനം കിർഗിസ്ഥാെൻറതാണെന്നാണ് ഇറാൻ സിവിൽ ഏവിയേഷൻ വിഭാഗം വക്താവ് നൽകുന്ന വിവരം. പയാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ഫാത്തിൽ ഇറങ്ങിയതെന്നാണ് കരുതുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon