തിരുവനന്തപുരം: മെഡിക്കൽ കോളേജ് പഴയ റോഡിൽ നഴ്‌സിനെ ആംബുലൻസ് ഡ്രൈവർ വെട്ടി പരിക്കേൽപ്പിച്ചു. എസ്എടിയിലെ നഴ്‌സിംഗ് അസി. പുഷ്പ (39) യ്ക്കാണ് വെട്ടേറ്റത്. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ നിഥിന്‍ (34) ആണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
ഇന്ന് രാവിലെ 6.30ന് മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം. വ്യക്തിവിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നു മെഡിക്കല്‍ കോളജ് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിഥിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon