ads

banner

Friday, 31 May 2019

author photo

ന്യൂഡൽഹി: ഇന്ന് നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം റദ്ദാക്കി. ചില പ്രതിപക്ഷ നേതാക്കളുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയതെന്നാണ് വിശദീകരണം. യോഗം അടുത്ത ദിവസങ്ങളിൽ തന്നെ നടക്കും. അതേസമയം, ലോക്‌സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ കോണ്‍ഗ്രസ് എം പിമാര്‍ നാളെ യോഗം ചേരുന്നുണ്ട്.

ലോക്സഭാ പ്രതിപക്ഷ നേതൃപദവി ഉറപ്പിക്കാൻ 55 അംഗങ്ങള്‍ വേണം. എന്നാൽ, കോണ്‍ഗ്രസിന് 52 അംഗങ്ങള്‍ മാത്രമാണ് ലോക്സഭയിലുള്ളത്. ഇതിനിടെ, ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാൻ കോണ്‍ഗ്രസും എൻ സി പിയും ലോക്സഭയിൽ ലയിക്കുമെന്ന അഭ്യൂഹത്തിന് ഇടയാക്കി ഡൽഹിയിൽ കഴിഞ്ഞ ദിവസം  രാഹുൽ ഗാന്ധി - ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ലയനം നടന്നാൽ എൻസിപിയുടെ അഞ്ച് സീറ്റുകൾ കൂടി ചേർത്ത് കോൺഗ്രസിന്റെ അംഗ സംഖ്യാ 57 ആക്കാം.

അതേസമയം മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പും വരള്‍ച്ചയുമാണ് ചര്‍ച്ച ചെയ്തെന്ന് ശരദ് പവാര്‍ പിന്നീട് പ്രതികരിച്ചു. ഇരു പാര്‍ട്ടികളും തമ്മിലുള്ള ലയനത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ പറയുന്നത്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement