2019-20 അധ്യായന വർഷത്തേക്കുള്ള സ്‌കൂൾ പാഠപുസ്തകങ്ങളുടെ അച്ചടി കെബിപിഎസ് പൂര്‍ത്തിയാക്കി. 97 ശതമാനം പുസ്തകങ്ങളും സ്ക്കൂളുകളിൽ എത്തിച്ചുവെന്നും രണ്ടാംഘട്ട പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ജൂൺ 6 ന് സ്‌കൂൾ തുറക്കുമ്പോൾ തന്നെ പുസ്തകം വിതരണം ചെയ്യാൻ ഇത്തവണ കഴിയും.
മൂന്നേകാൽ കോടിയിലധികം പുസ്തകങ്ങളാണ് സ്ക്കൂൾ തുറക്കുമ്പോൾ വിതരണം ചെയ്യേണ്ടത്. എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ മാത്രമാണ് മാറ്റം ഉള്ളത്.ബാക്കിയെല്ലാം പഴയ സിലബസ് പ്രാകാരം തന്നെയാണ്. വലിപ്പം കൂടിയ ഏഴ് ലക്ഷം പുസ്തകങ്ങളിൽ കുറച്ചെണ്ണത്തിന്‍റെ ബൈൻറിംഗ് മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. തമിഴ്നാട്ടിൽ നിന്നും വിദഗ്ധരെ എത്തിച്ച് വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു
കടലാസ് കരാർ ഏറ്റെടുക്കാൻ താമസം വന്നതിനാൽ ഇത്തവണ ഡിസംബറിലാണ് കെബപിഎസിൽ പ്രിൻറിംഗ് തുടങ്ങിയത്. സ്വകാര്യ കമ്പനികൾ കരാർ എടുക്കാൻ തയ്യാറായകാതിരുന്നതിനാൽ തമിഴ്നാട് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള തമിഴ്നാട് ന്യൂസ് പ്രിന്‍റ് അന്‍റ് പേപ്പ്ഴ്സ് ലിമിറ്റഡിൽ നിന്നാണ് ഇത്തവണ കടലാസ് എത്തിച്ചത്. എങ്കിലും സമയ ബന്ധിതമായി അച്ചടി പൂർത്തിയാക്കാൻ സാധിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon