ബെംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി എം.പി ശോഭ കരന്തലജെയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 20 ലക്ഷം രൂപ കവര്‍ന്നു. എസ്.ബി.ഐ. ദല്‍ഹി പാര്‍ലമെന്റ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഉഡുപ്പി-ചിക്കമംഗളൂരു എം.പിയായ കരന്തലജെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തിങ്കളാഴ്ച ഇടപാടുകള്‍ക്കായി ബാങ്കില്‍ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടെങ്കിലും മൊബൈല്‍ ഫോണില്‍ ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങളൊന്നും എത്തിയില്ലെന്നും എം.പി പരാതിയില്‍ പറയുന്നു. ശോഭ കരന്തലജെ മൊബൈല്‍ ഫോണില്‍ നെറ്റ് ബാങ്കിങ് നടത്തുമ്പോഴാണ് ‘ഹാക്കര്‍’ പണം തട്ടിയെടുത്തതെന്നാണ് സൂചന. എം.പിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തിട്ടുണ്ട്. എം.പിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon