ന്യൂഡല്‍ഹി: 30 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇറാഖിലേക്കുള്ള വിമാന സര്‍വീസ് പുനഃരാരംഭിച്ച് എയര്‍ ഇന്ത്യ. ഷിയാ തീര്‍ഥാടകരുടെ ഉത്തര്‍പ്രദേശിലെ ലഖാനൗവില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്.
വിമാനജീവനക്കാരെയും തീര്‍ഥാടകരെയും ഇറാഖി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. ഷിയാ വിഭാഗക്കാരുടെ തീര്‍ഥാടനകേന്ദ്രമാണ് നജാഫ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയില്‍നിന്ന് ഒരു വിമാനം ഇറാഖില്‍ ഇറങ്ങുന്നുതെന്ന് ഇറാഖിലെ ഇന്ത്യന്‍ അംബാസിഡര്‍ പ്രദീപ് സിങ് രാജ്പുരോഹിത് പറഞ്ഞു.
ഷിയാ വിഭാഗക്കാരുടെ തീര്‍ഥാടനകേന്ദ്രമാണ് നജഫ്. കുവൈത്ത് ആക്രമണത്തെ തുടര്‍ന്ന് സദ്ദാം ഹുസൈനെതിരെ ഏര്‍പ്പെടുത്തിയ നിയന്ത്രണവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്താണ് ഇറാഖിലേക്കുള്ള വിമാനസര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon