ഇസ്താംബുള്‍: തുര്‍ക്കിയിലെ ഇസ്താംബുളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് സൈനികര്‍ മരിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നു ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കുന്നതിനിടെയാണ് അപകടം.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ജനവാസമേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്.
ഇസ്താംബുള്‍ ഗവര്‍ണര്‍ അലി എര്ലികായ മരണം സ്ഥിരീകരിച്ചു. അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തകരും ഉടന്‍ സ്ഥലത്തെത്തിയതായും ഗവര്‍ണര്‍ അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon