ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ തീപിടുത്തത്തില്‍ ഒമ്ബത് പേര് മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിലെ താമസക്കാരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന.
കരോള്‍ബാഗില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇരുപതോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ഹോട്ടലില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഹോട്ടലിലെ താമസക്കാരില്‍ മലയാളികളും ഉള്‍പ്പെടുന്നു. ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമില്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon