തിരുവനന്തപുരം:കുമ്മനം രാജേശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് ആര്‍എസ്എസ്. അമിത് ഷായുമായി ആര്‍എസ്എസ് നേതാക്കള്‍ ചര്‍ച്ച നടത്തി. കോട്ടമൈതാനിയിലെ പൊതുയോഗത്തിനു ശേഷമാണു സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ അമിത് ഷാ വിലയിരുത്തിയത്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതില്‍ ബിജെപി നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ ആര്‍എസ്എസ് നേതാക്കള്‍ അമിത് ഷായുമായി ചര്‍ച്ച നടത്തി. കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മല്‍സരിപ്പിക്കണം. പൊതുസ്വതന്ത്രരരെയും പരിഗണിക്കാം എന്നതാണ് ആര്‍എസ്എസിന്റെ പൊതുനിലപാട്.
ആര്‍എസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാര്‍, പ്രാന്ത സഹകാര്യ വാഹകുമാരായ എം.രാധാകൃഷ്ണന്‍, പി.എന്‍. ഈശ്വരന്‍ എന്നിവരാണ് ബിജെപി ദേശീയ അധ്യക്ഷനെ നിലപാട് അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആര്‍എസ്എസ് എല്ലാ മണ്ഡലങ്ങളിലും ചുമതല വഹിക്കും. ശബരിമല വിഷയം തന്നെയാണ് കേരളത്തിലെ പ്രധാന പ്രചാരണ വിഷയം. ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രതിനിധികളും സംസ്ഥാന നേതാക്കളും പങ്കെടുത്ത യോഗത്തില്‍ നിന്ന് അമിത് ഷാ വിവരങ്ങള്‍ ശേഖരിച്ചു.
മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. മാര്‍ച്ച് അഞ്ചു മുതല്‍ പത്തുവരെ നാലു സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ നയിക്കുന്ന പരിവര്‍ത്തന്‍ യാത്രയോടെ പ്രചാരണം ശക്തമാക്കാനാണ് പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon