ads

banner

Saturday, 23 February 2019

author photo

തിരുവനന്തപുരം:റേഷന്‍ കാര്‍ഡ്‌ മരവിപ്പിക്കല്‍ നടപടിയുമായി സിവില്‍ സപ്ലൈസ് വകുപ്പ് മുന്നോട്ടു പോകുന്നതോടെ റേഷന്‍ കടയില്‍ തിരക്ക് . തുടര്‍ച്ചയായി രണ്ടു മാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡാണ് മരവിപ്പിക്കുന്നത് .

ആറു മാസക്കാലത്തേയ്ക്കാണ് രണ്ടുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡ്‌ മരവിപ്പിക്കുക . കേരളത്തില്‍ എവിടെയുമുള്ള റേഷന്‍ കടകള്‍ വഴി സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്ന പോര്‍ട്ടബിലിറ്റി സംവിധാനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവില്ലാത്തത്‌ പല ദൂര സ്ഥലങ്ങളില്‍ നിന്നു പോലും തങ്ങളുടെ കാര്‍ഡ്‌ അനുവദിച്ച ഇടത്ത് വന്നു വാങ്ങിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത് . ഇത് പലയിടത്തും തിരക്ക് വര്‍ദ്ധിപ്പിക്കുന്നുമുണ്ട് .

2018 നവംബര്‍ ഡിസംബര്‍ റേഷന്‍ വാങ്ങാത്തവരുടെ വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ , റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരും ശേഖരിച്ചു തുടങ്ങി . ഇ-പോസ് മെഷീന്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ റേഷന്‍ വിതരണം . അതിനാല്‍ റേഷന്‍ കാര്‍ഡ്‌ ഉടമ , അല്ലെങ്കില്‍ കാര്‍ഡില്‍ ഉള്ള മറ്റേതെങ്കിലും അംഗം വിരലടയാളം പതിപ്പിക്കണം . ഇത്തരമൊരു കാരണത്താല്‍ റേഷന്‍ വാങ്ങാന്‍ സാധിക്കാത്തവരുടെ കാര്‍ഡും മരവിപ്പിക്കപ്പെടും .

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement