കാസര്‍കോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടി നല്‍കി പി. കരുണാകരന്‍ എം.പി. ശരത്ത് ലാലിന്റേയും കൃപേഷിന്റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നെന്നും എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഹകരിച്ചില്ലെന്ന് കരുണാകരാന്‍ ആരോപിച്ചു.
ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് കല്ല്യോട്ടുണ്ടായ അക്രമങ്ങളില്‍ തകര്‍ന്ന സിപിഐഎമ്മുകാരുടെ വീടുകളും കടകളും സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു കരുണാകരന്‍ എംപിയുടെ പ്രതികരണം. ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം പെരിയയില്‍ എത്തിയത്. നേതാക്കളുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘര്‍മുണ്ടാക്കി. കൊലപാതകത്തിലെ മുഖ്യ പ്രതിയായ പീതാംബരന്റേയും മറ്റു പ്രതികളുടേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ നേതാക്കള്‍ എത്തിയതാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. അതേസമയം കല്ല്യോട്ടുണ്ടായ ഉണ്ടായ അക്രമങ്ങളില്‍ അഞ്ച് കോടി രൂപയുടെ നഷ്ടമുണ്ടായതായും എം.പി അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon