പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറ് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കണ്ണൂർ പെരിങ്ങോം സ്വദേശി ഷബീർ ആണ് പിടിയിലായത്. ആർപിഎഫ് നടത്തിയ പരിശോധനയിലാണ് ട്രെയിനിൽ കൊണ്ടുവരികയായിരുന്നു കഞ്ചാവ് പിടികൂടിയത്.
പരിശോധനക്കിടെ ആർപിഎഫിന്‍റെ പിടിയിലാകുമെന്ന് ഉറപ്പായ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് ഏകദേശം ആറ് ലക്ഷം രൂപയോളം വിപണി വിലയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon