ads

banner

Sunday, 2 June 2019

author photo

ഹൈദരാബാദ്: പരീക്ഷയില്‍ തോറ്റതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പുനര്‍മൂല്യനിര്‍ണയത്തില്‍ വിജയിച്ചു. തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷയില്‍ പെണ്‍കുട്ടി തെലുങ്ക്  വിഷയത്തിൽ ആയിരുന്നു പരാജയപ്പെട്ടെന്ന് റിസൾട്ട് പുറത്ത് വന്നപ്പോൾ അറിഞ്ഞത്. ഇതിൽ സങ്കടം സഹിക്കാനാവാതെ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. 26 കുട്ടികളാണ് സംസ്ഥാനത്ത് ഫലം വന്നപ്പോൾ ആത്മഹത്യ ചെയ്‌തത്‌.

പെൺകുട്ടിക്ക് തെലുങ്ക് വിഷയത്തിന് ആദ്യ റിസൾട്ടിൽ ലഭിച്ചത്100-ല്‍ 20 മാർക്ക് ആയിരുന്നു. എന്നാൽ പുനർമൂല്യ നിർണയത്തിൽ പെൺകുട്ടിയുടെ മാർക്ക് 48 ആയി ഉയർന്നു. എന്നാൽ ഈ വിജയം കാണാൻ അവൾ ഉണ്ടായിരുന്നില്ല. അധ്യാപകരുടെ ഉത്തരവാദിത്വമില്ലായ്‌മ മൂലം അവളുടെ ജീവൻ പൊലിഞ്ഞിരുന്നു.

തെലങ്കാനയില പ്ലസ് വണ്‍ പരീക്ഷയുടെ മൂല്യ നിര്‍ണയത്തിനെതിരെ വ്യാപക പരാതികളാണ് ഉയര്‍ന്നത്. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിലും മാര്‍ക്ക് കൂട്ടിയതിലും ബോര്‍ഡിന് പിഴവ് സംഭവിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. പരീക്ഷയുടെ ഫലം പുറത്തുവന്നതോടെ പരാജയപ്പെട്ട 26 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement