കാസര്‍കോട് : കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തിന് മുന്‍പ് കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊലവിളി നടത്തുന്ന സിപിഎം നേതാവിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്.സിപിഎം നേതാവ് വിപിപി മുസ്തഫയാണ് അധികം കളിച്ചാല്‍ ചിതയില്‍ വയ്ക്കാന്‍ പോലും ബാക്കിയില്ലാത്ത വിധം കോണ്‍ഗ്രസ് നേതാക്കളെ ചിതറിപ്പിച്ച് കളയുമെന്നായിരുന്നു പ്രസംഗിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് മുസ്തഫ. ്ജനുവരി 7 നാണ് മുസ്തഫ പ്രസംഗം നടത്തിയത്.
”പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, ആരുമില്ല,ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും ,ഇതു കേള്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ കേള്‍ക്കാത്ത കോണ്‍ഗ്രസുകാര്‍ക്ക് ഇതു പറഞ്ഞു കൊടുക്കണം ‘ മുസ്തഫ പ്രസംഗത്തില്‍ പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതകത്തിന് സിപിഎം നേതൃത്വത്തിന്റെ അനുമതിയുണ്ടായിരുന്നെന്നും സഹായം ലഭിച്ചുവെന്നുമുള്ള ആരോപണം ശക്തമാകുമ്പോഴാണ് മുസ്തഫയുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവരുന്നത്. പീതാംബരനടക്കം കേസിലെ നാല് പ്രതികള്‍ കൊലപാതകത്തിന് ശേഷം ആദ്യമെത്തിയത് പാര്‍ട്ടി ഓഫീസിലാണെന്നും തിങ്കളാഴ്ച പുലര്‍ച്ചെ വരെ ഇവിടെയുണ്ടായിരുന്നുവെന്നും മൊഴി നല്‍കിയിരുന്നു. ബാക്കിയുള്ള മൂന്ന് പേര്‍ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലാണ് തങ്ങിയത്. നേരം പുലര്‍ന്നതോടെ ഇവരെ പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് മാറ്റിയത് നേതാക്കളാണെന്നും ആരോപണം ഉണ്ട്. ദേശീയപാത ഒഴിവാക്കി മറ്റ് വഴികളിലൂടെയാണ് ഇവരെ പാര്‍ട്ടി ഗ്രാമത്തിലെത്തിച്ചത്.
This post have 0 komentar
EmoticonEmoticon