ads

banner

Thursday, 21 February 2019

author photo

കൊച്ചി: തന്റെ പുതിയ ചിത്രം ഒരു അഡാര്‍ ലവ് കണ്ടവര്‍ക്ക് വീണ്ടും ഒരിക്കല്‍ കൂടി ചിത്രം സൗജന്യമായി കാണാമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഇന്നു മുതല്‍ പുതിയ ക്ലൈമാക്‌സോടെ ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിനാലാണിത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഒമര്‍ ലുലു ഇക്കാര്യം അറിയിച്ചത്.

‘സുഹൃത്തുക്കളെ, ഇന്ന് മുതല്‍ പുതിയ ക്ലൈമാക്‌സും പല മാറ്റങ്ങളുമായി ‘ഒരു അഡാറ് ലവ് ‘ നിങ്ങള്‍ക്ക് മുന്നില്‍ എത്തുകയാണ്. മുന്നേ തന്നെ പടം കണ്ടവര്‍ സിനിമ കണ്ട ടിക്കറ്റുമായി അഡാറ് ലവ് ഇപ്പോള്‍ കളിക്കുന്ന നിങ്ങള്‍ ചിത്രം കണ്ട തിയറ്ററില്‍ ബന്ധപ്പെട്ടാല്‍ പടം രണ്ടാം തവണ സൗജന്യമായി കാണാവുന്നതാണ് (Offer valid only for today).’ ഒമര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഈ ഓഫര്‍ ഇന്നുമാത്രമേ ഉണ്ടായിരിക്കുകയുള്ളു.

പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് ക്ലൈമാക്‌സ് മാറ്റാന്‍ തീരുമാനിച്ചതെന്ന് ഒമര്‍ നേരത്തെ പറഞ്ഞിരുന്നു. പലരും ചിത്രത്തെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നു. പ്രിയയോടുള്ള ഇഷ്ടക്കേടുകൊണ്ട് ചിത്രത്തെ വെറുക്കരുത്. ഇവരൊക്കെ ചെറിയ കുട്ടികളല്ലേ. പ്രിയ മാത്രമല്ല വേറെ എത്രയോ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. അവരെല്ലാം പുതുമുഖങ്ങളാണ്. പോരായ്മകള്‍ നിങ്ങള്‍ ക്ഷമിക്കണമെന്നും കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവില്‍ ഒമര്‍ പ്രേക്ഷകരോട് ആവശ്യപ്പെട്ടു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement