വാഷിങ്ടന്‍: 20 യുവതികളെ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ യുവാവ് ഒടുവില്‍ ജയിലില്‍.വെര്‍ജീനിയയിലാണ് സംഭവം. വിവാഹത്തിന് മുമ്പ് താന്‍ ഇരുപത് സ്ത്രീകളെ പീഡിപ്പിച്ച വിവരം ജൂഡ് ലോവ്ചിക് ഭാര്യയോട് പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇരുവരും വിവാഹമോചിതരാകാന്‍ തീരുമാനിച്ചതോടെ ഭര്‍ത്താവ് പറഞ്ഞ രഹസ്യം ഭാര്യ കാതറിന്‍ കോടതിയില്‍ വെളിപ്പെടുത്തിയതോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ക്രൂരത പുറം ലോകം അറിഞ്ഞത്. സെന്റര്‍ വില്ല റേപ്പിസ്റ്റ് ജൂഡ് ആണെന്ന സത്യം കോടതി ഞെട്ടലോടെയാണ് കേട്ടത്.
ജൂഡിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ചൊവ്വാഴ്ച ശിക്ഷ വിധിക്കും.
1990 കളിലാണ് ജൂഡ് 20 തോളം സ്ത്രീകളെ പീഡിപ്പിച്ചത്. 2009 ല്‍ വിവാഹിതരായപ്പോഴാണ് ജൂഡ് ഈ രഹസ്യം കാതറിനോട് പറഞ്ഞത്. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന കറുത്ത മുഖം മൂടി കാണിച്ച ശേഷം വിര്‍ജീനിയയിലെ ഫെയര്‍ഫാക്സ് റേപ്പിസ്റ്റ് താന്‍ ആണെന്ന രഹസ്യം ഭാര്യയോട് പറഞ്ഞു.
കാതറിനെ ബലാത്സം ചെയ്ത ശേഷമാണ് ജൂഡ് വിവാഹം കഴിക്കുന്നത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന കാതറിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുപോയി കസേരയില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ജൂഡ് തന്നെ കാതറിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകളും പിറന്നു.
വിവാഹമോചിതരാകാന്‍ തീരുമാനിച്ചപ്പോള്‍ കുട്ടിയെ കോടതി ജൂഡിനൊപ്പം വിടാന്‍ ഉത്തരവിട്ടു. കുട്ടിയെ കിട്ടില്ലെന്ന് കണ്ടതോടെ ഒടുവില്‍ ആ രഹസ്യം പറയാന്‍ കാതറിന്‍ തീരുമാനിക്കുകയായിരുന്നു.

This post have 0 komentar
EmoticonEmoticon